ഖുര്ആന് മലയാളം (വിശുദ്ധ ഖുര്‍ആ icon

ഖുര്ആന് മലയാളം (വിശുദ്ധ ഖുര്‍ആ

Holy Quran Apps
Free
50,000+ downloads

About ഖുര്ആന് മലയാളം (വിശുദ്ധ ഖുര്‍ആ

അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ക്ക് ജിബ്‌രീല്‍ (അ) മുഖേന അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും കേള്‍ക്കപ്പെടു ന്നതും മനഃപാഠമാക്കപ്പെടുകയും ചെയ്യുന്നത് അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ മാത്രമാണ്. അതിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. അതിന്റെ പാരായണം ഇബാദത്ത് (ആരാധന) ആണ്. ഇത് അര്‍ഥം അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ബാധകമാണ്.


ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണ് ഖുർ‌ആൻ (അറബി: قرآن) . ഏഴാം ശതകത്തിൽ ഉത്ഭവിച്ചതും അറബി ഭാഷയിലുള്ളതുമായ ഈ ഗ്രന്ഥം, മുഹമ്മദ് എന്ന ദൂതനിലൂടെ ദൈവം മനുഷ്യനു നൽകിയ സന്ദേശമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു.

അറബി ഭാഷയിലെ സാഹിത്യഭംഗിയുടെ ഉത്തമോദാഹരണമായി ഖുർആൻ വിലയിരുത്തപ്പെടുന്നു.

മുഹമ്മദിന്റെ ജീവിതത്തിൽ, അവസാനത്തെ 23 വർഷങ്ങൾക്കിടയിലെ വിവിധ സന്ദർഭങ്ങളിൽ ശകലങ്ങളായി അവതരിപ്പിക്കപ്പെട്ടു എന്നാണ് വിശ്വാസം. ആദ്യം വാമൊഴിയായി പകരുകയും, മനഃപാഠമായി സൂക്ഷിക്കപ്പെടുകയും ചെയ്ത ഈ ഗ്രന്ഥം നിശ്ചയിക്കപ്പെട്ട എഴുത്തുകാരാൽ എഴുതിവെക്കപ്പെട്ടു. ആദ്യ ഖലീഫ അബൂബക്റിന്റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും മൂന്നാം ഖലീഫയായ ഉസ്മാന്റെ കാലത്ത് ഇന്നു ലഭ്യമായ തരത്തിൽ പുസ്തക രൂപത്തിലാക്കപ്പെടുകയും ചെയ്തു.

അറബി ഭാഷയിൽ ഖറ‌അ (വായിച്ചു) എന്ന ക്രിയയുടെ ധാതുവാണ് ഖുർആൻ. ഖുർആൻ എന്ന പദത്തിന് വായന എന്നാണ് അർത്ഥം. ഖുർആനിൽ 114 അദ്ധ്യായങ്ങളിലായി 6236. സൂക്തങ്ങൾ ഉണ്ട്.

ലോകത്തിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്നതും, കേൾക്കപ്പെടുന്നതും, മനഃപാഠമാക്കപെടുന്നതുമായ ഗ്രന്ഥങ്ങളിൽ ഒന്നാണ് ഖുർ‌ആൻ.[അവലംബം ആവശ്യമാണ്]. അവതരിച്ച അതെ ഭാഷയിൽ ലോകത്ത് ഏറ്റവും കൂടുതൽ പുറത്തിറങ്ങുന്ന ഗ്രന്ഥവും ഖുർ‌ആൻ തന്നെ[അവലംബം ആവശ്യമാണ്].

ഖുര്ആന് മലയാളം (വിശുദ്ധ ഖുര്‍ആ Screenshots