PMA Tutor icon

PMA Tutor

Mykademy Developer
Free
10+ downloads

About PMA Tutor

ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിട്ടും സര്‍ക്കാര്‍ ജോലി കിട്ടാതെപോയ ഒരു രക്ഷിതാവാണോ നിങ്ങള്‍ ?
അതിനുള്ള കാരണം താഴെ പറയുന്നഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും, മുഴുവന്‍ വിഷയങ്ങള്‍ക്കും SSLC മുതല്‍ ഫുള്‍ എ പ്ലസ്സും, യൂനിവേഴ്സിറ്റി തലത്തില്‍ റാങ്കും നേടുന്ന മിക്കവാറും പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നില്ല എന്നത് സത്യമാണ്. കാരണങ്ങളില്‍ പ്രാധാനപ്പെട്ടത് ഇവയാണ്.
1. പെണ്‍കുട്ടികളാണെങ്കില്‍ ഡിഗ്രിയോ മാസ്റ്റര്‍ ഡിഗ്രിയോ കഴിയുമ്പോഴേക്കും കല്യാണപ്രായമായതിനാല്‍ വിവാഹം ചെയ്തയക്കുന്നു.
2. ആണ്‍കുട്ടികളാണെങ്കില്‍ കേളജ് വിദ്യാഭ്യാസം കഴിഞ്ഞ് പോക്കറ്റ് മണിക്ക് രക്ഷിതാക്കളെ ആശ്രയിക്കുന്നതിലുള്ള വൈമുഖ്യം കാരണം വല്ല കായികാധ്വാനമുള്ള ജോലിക്കു പോകുന്നതോടെ പഠനം മുടങ്ങുന്നു.
പി എസ് സി പരീക്ഷയില്‍ പാസ്സായാല്‍ പോരാ, റാങ്ക് കിട്ടണം. ഇതിന് സ്കൂളിലോ കോളജിലോ പഠിച്ചത് പോരാ. 20 വയസ്സിനുശേഷം പി എസ് സി പരീക്ഷയ്ക്കുള്ള പഠനം തുടങ്ങുന്നവര്‍ക്കാണ് അമളി പറ്റുന്നത്.
പലതുള്ളി പെരുവെള്ളം എന്നത് പാഴ്വാക്കല്ല. അത് പരമാര്‍ത്ഥമാണ്. എട്ടാം ക്ലാസ്സു മുതല്‍ ദിവസേന കേവലം 20 പൊതുവിജ്ഞാനചോദ്യോത്തരങ്ങളും SSLC കഴിഞ്ഞാല്‍ 30 ചോദ്യോത്തരങ്ങളും പഠിച്ചാല്‍ 40,000 പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ അടങ്ങുന്ന നിധി 18 വയസ്സിനകം കരസ്ഥമാക്കാം.
പ്രീതം മെമ്മോറിയല്‍ അക്കാദമി അവതരിപ്പിക്കുന്ന ഈ തന്ത്രത്തിന്‍റെ പേരാണ് ‘ഒരുമുഴം മുമ്പേ’.
8, 9,10 ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്ക് ട്യൂഷനോടൊപ്പം പൊതുവിജ്ഞാനക്ലാസ്സുകളും ലഭിക്കും. SSLC കഴിഞ്ഞവര്‍ക്ക് SSLC അടിസ്ഥാനയോഗ്യതയുള്ള പി എസ് സി പരീക്ഷയ്ക്കുള്ള കോഴ്സും ലഭിക്കും. ഫീസാണെങ്കില്‍ പരിമിതം.
‘ഒരുമുഴം മുമ്പേ’

PMA Tutor Screenshots